NewMETV logo

 ഖത്തറില്‍   69 പേര്‍ക്ക് കൊവിഡ്

 
13
 

ഖത്തറില്‍   69 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.  രോഗം സ്ഥിരീകരിച്ചവരില്‍ 50 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ 19 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 55 പേരാണ് കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 363,700 ആയി ഉയര്‍ന്നു. രാജ്യത്ത് നിലവില്‍ 25 പേരാണ് ചികിത്സയില്‍ കഴിയുന്നത്. അതേസമയം, രാജ്യത്ത് ഇന്ന് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ മരണം 677 ആയി തുടരുകയാണ്.

From around the web

Pravasi
Trending Videos