NewMETV logo

 ഖത്തറില്‍   50 പേര്‍ക്ക് കൊവിഡ്

 
15
 

ഖത്തറില്‍   50 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.   രോഗം സ്ഥിരീകരിച്ചവരില്‍ 38 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ 12 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

  57 പേരാണ് കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 363,573 ആയി ഉയര്‍ന്നു. രാജ്യത്ത് നിലവില്‍ 25 പേരാണ് ചികിത്സയില്‍ കഴിയുന്നത്. അതേസമയം, രാജ്യത്ത് ഇന്ന് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ മരണം 677 ആയി തുടരുകയാണ്.

രാജ്യത്ത് നിലവില്‍ കൊവിഡ് ബാധിച്ച് മൂന്ന് പേരാണ് ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 593 ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്. രാജ്യത്ത് വാക്‌സിനേഷന്‍ കാംപെയിന്‍ ആരംഭിച്ചതിന് ശേഷം ഇതുവരെ 6,763,696 ഡോസ് വാക്‌സിനുകളാണ് വിതരണം ചെയ്തത്.

From around the web

Pravasi
Trending Videos