NewMETV logo

 യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഡിസംബര്‍ 2, 3 തിയതികളിൽ കേരളോത്സവം സംഘടിപ്പിക്കും

 
21
 

ദുബൈ: യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഡിസംബര്‍ 2, 3 തിയതികളിൽ കേരളോത്സവം സംഘടിപ്പിക്കും. ദുബായ് ഖിസൈസിലെ ക്രസന്‍റ് സ്കൂളിൽ വൈകിട്ട് നാലു മണി മുതലാണ് ആഘോഷങ്ങൾ.

എഴുപതിൽപ്പരം കലാകാരന്‍മാര്‍ അണി നിരക്കുന്ന മെഗാ ശിങ്കാരിമേളം, എഴുത്തുകാരും വായനക്കാരും പങ്കെടുക്കുന്ന സാഹിത്യ സദസുകൾ, സാംസ്കാരിക ഘോഷയാത്ര സംഗീത പരിപാടികൾ തുടങ്ങിയവ കേരളോത്സവത്തിൻറെ ഭാഗമായുണ്ടാകും.

കേരളോത്സവത്തിന്‍റെ രണ്ടാം ദിവസമായ, മൂന്നാം തീയതി നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് മുഖ്യാതിഥിയാകും. പ്രവാസികള്‍ക്കായുള്ള സര്‍ക്കാര്‍ പദ്ധതികളെ അടുത്തറിയുവാനും പങ്കാളികളാകാനുമായി നോര്‍ക്ക, പ്രവാസി ക്ഷേമനിധി, കെഎസ്എഫ്ഇ തുടങ്ങിയ പദ്ധതികളുടെ പ്രത്യേക സ്റ്റാളുകളും ഒരുക്കും.  പ്രവേശനം സൗജന്യമായിരിക്കും.

From around the web

Pravasi
Trending Videos