NewMETV logo

 സൗദിയിൽ വിദേശികളുടെ താമസ കേന്ദ്രങ്ങളിൽ പരിശോധന

 
22
 

സൗദിയിൽ വിദേശ തൊഴിലാളികൾ കൂട്ടത്തോടെ താമസിച്ചിരുന്ന 180 കേന്ദ്രങ്ങൾ ഒഴിപ്പിച്ചു . വ്യവസ്ഥകളും മാനദണ്ഡങ്ങളും കൃത്യമായി പാലിക്കാത്തതിന്റെ പേരിലാണ് നടപടി. നിയമലംഘനങ്ങൾ കണ്ടെത്തിയ താമസസ്ഥലങ്ങളുടെ ഉടമകൾക്കും നടത്തിപ്പുക്കാർക്കും അധികൃതർ പിഴ ചുമത്തി.

ജിദ്ദ നഗരത്തിൻറെ വിവിധ ഭാഗങ്ങളിൽ വിദേശ തൊഴിലാളികൾ കൂട്ടത്തോടെ കഴിഞ്ഞിരുന്ന 180 താമസ കേന്ദ്രങ്ങളാണ് നഗരസഭ ഒഴിപ്പിച്ചത്. വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെ ജിദ്ദ നഗരസഭ നടത്തിയ ഫീൽഡ് പരിശോധനയിലാണ് മാനദണ്ഡങ്ങൾ പാലിക്കാത്ത താമസ കേന്ദ്രങ്ങൾ കണ്ടെത്തിയത്. നഗരത്തിലെ വിവിധ ഡിസ്ട്രിക്ടുകളിലായി 934 ഗ്രൂപ്പ് ഹൗസിംഗ് കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിലാണ് 180 താമസ കേന്ദ്രങ്ങളിൽ നിയമലംഘനം കണ്ടെത്തിയതെന്ന് ജിദ്ദ മേയറുടെ ഉപദേഷ്ടാവ് എൻജിനീയർ മുഹമ്മദ് അൽസഹ്‌റാനി പറഞ്ഞു.

From around the web

Pravasi
Trending Videos