സ്വദേശിവത്കരണം: കുവൈത്തിൽ രണ്ടു ലക്ഷത്തോളം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമായി
Feb 19, 2022, 16:18 IST

കുവൈത്തില്‍ സ്വദേശിവത്കരണം ശക്തമാക്കിയതോടെ രണ്ടു ലക്ഷത്തോളം വിദേശികള്‍ക്കു തൊഴില്‍ നഷ്ടപ്പെട്ടു സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങി. ഇന്ത്യക്കാരുടെ ജനസംഖ്യ മുന്‍ വര്‍ഷത്തേക്കാള്‍ 16.1 ശതമാനം കുറഞ്ഞു. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് കുവൈത്ത് തൊഴില്‍ മേഖല വിട്ട് പോകുന്നവരുടെ പട്ടികയില്‍ ഇന്ത്യന്‍, ഈജിപ്ഷ്യന്‍ തൊഴിലാളികള്‍ മുന്നിലാണെന്ന് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ ത്രൈമാസ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്.
വിദഗ്ധരുടെയും നിരീക്ഷകരുടെയും റിപ്പോര്‍ട്ടുകള്‍ പ്രകാരം കുവൈറ്റിലെ സര്‍ക്കാര്‍ മേഖലയില്‍ നിരവധി മന്ത്രാലയങ്ങള്‍ പിന്തുടരുന്ന സ്വദേശിവത്കരണ നയം നടപ്പിലാക്കിയതോടെ 76.6% ല്‍ നിന്ന് 78.3% ആയും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ 4.3% ല്‍ നിന്ന് 4.7% ആയും വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
From around the web
Pravasi
Trending Videos