NewMETV logo

കുവൈത്തില്‍ 85 ശതമാനം ജനങ്ങളും കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി

 
56

കുവൈത്തില്‍ 85 ശതമാനം ജനങ്ങളും കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയതായി ആരോഗ്യമന്ത്രി ഡോ. ഖാലിദ് അല്‍ സയ്യിദ്.ഡെല്‍റ്റ തരംഗ കാലഘട്ടത്തേക്കാള്‍ കൂടുതല്‍ അണുബാധ രാജ്യത്ത് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും തീവ്രപരിചരണം ആവശ്യമുള്ള രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായത് കുവൈത്ത് ആരോഗ്യമന്ത്രാലയം കൈവരിച്ച ഉയര്‍ന്ന വാക്‌സിനേഷന്‍ നിരക്ക് മൂലമാണെന്ന് അല്‍-സയീദ് പറഞ്ഞു.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 2, 562 പേര്‍ക്ക് കൂടി പുതിയതായി കോവിഡ് സ്ഥിതീകരിച്ചു. അതേസമയം 5,406 പേര്‍ രോഗമുക്തി നേടിയതയും ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 35,445 പേരാണ് കോവിഡ് രോഗ ബാധിതര്‍, ഇവരില്‍ 90 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും തുടരുന്നു.

From around the web

Pravasi
Trending Videos