ദുബായിൽ തൊഴിൽക്കരാറുകൾ ഇനി മലയാളത്തിലും നൽകാം
Jun 29, 2022, 16:50 IST

സ്വകാര്യ മേഖലയിൽ മലയാളമടക്കം 11 ഭാഷകളിൽ തൊഴിൽക്കരാറുകളും രേഖകളും സമർപ്പിക്കാമെന്ന് യു.എ.ഇ. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. തൊഴിൽക്കരാറുകളും തൊഴിൽരേഖകളും സംബന്ധിച്ച വ്യക്തമായ അവബോധം തൊഴിലാളികൾക്ക് ലഭിക്കുന്നതിനാണ് വിവിധ ഭാഷകൾക്ക് അംഗീകാരം നൽകുന്നത്. മന്ത്രാലയം അംഗീകരിച്ച ഭാഷകളിൽ ഹിന്ദിയും തമിഴും ഇടം നേടിയിട്ടുണ്ട്.
അറബി, ഇംഗ്ലീഷ് ഭാഷകൾക്ക് പുറമേ മറ്റു ഭാഷകൾ കൂടി തൊഴിൽ ഇടപാടുകൾക്ക് അംഗീകരിക്കുന്നത് തൊഴിലാളികൾക്ക് ഏറെ ആശ്വാസമാകും. അറബിയിലും ഇംഗ്ലീഷിലുമാണ് തൊഴിൽ കരാറുകളും അനുബന്ധ രേഖകളും തൊഴിൽ മന്ത്രാലയം സ്വീകരിച്ചിരുന്നത്.
From around the web
Pravasi
Trending Videos