NewMETV logo

ദുബായില്‍ 5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക്  ഫൈസർ വാക്സീൻ നൽകി

 
47

ദുബായ് ∙ 5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് കോവിഡ് പ്രതിരോധത്തിനുള്ള ഫൈസർ വാക്സീൻ നൽകിത്തുടങ്ങിയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഡിഎച്ച്എ ആപ്പിലൂടെയോ ഫോണിലൂടെയോ രക്ഷിതാക്കൾ ബുക്ക് ചെയ്യണം. ഫോൺ: 800342. അതേസമയം, ഈ പ്രായത്തിലുള്ള കുട്ടികൾക്ക് വാക്സിനേഷൻ നിർബന്ധമല്ലെന്നും വ്യക്തമാക്കി.

ഊദ് മേത്ത വാക്സിനേഷൻ സെന്റർ, അൽ തവാർ,  അൽ മിസ്ഹർ, നാദ് അൽ ഹമർ, മൻഖൂൽ, അൽ ലുസൈലി, നാദ് അൽ ഷെബ, സബീൽ, അൽ ബർഷ ഹെൽത്ത് സെന്ററുകൾ എന്നിവയാണ് കുട്ടികൾക്കുള്ള കേന്ദ്രങ്ങൾ. കഴിഞ്ഞവർഷം മേയ് മുതൽ 12-15 വയസ്സുകാർക്ക്  വാക്സീൻ നൽകുന്നുണ്ട്.

From around the web

Pravasi
Trending Videos