NewMETV logo

 ദുബായിലെ പ്രധാന പ്രദേശങ്ങളിൽ ഇടിയോടു കൂടിയ കനത്ത മഴ

 
46
 

ദുബായ്: ദുബായിലെ പ്രധാന പ്രദേശങ്ങളിൽ ഇടിയോടു കൂടിയ കനത്ത മഴ. കഴിഞ്ഞ ദിവസം ദുബായ് ഒഴികെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ പെയ്തിരുന്നു.

ശൈത്യകാലത്ത് ആദ്യമായി പെയ്ത മഴ ദുബായ് നിവാസികളിൽ ആഹ്ളാദം പകർത്തി. ദുബായ് വേൾഡ് ട്രേഡ് സെന്റർ മുതൽ ജുമൈറ, കരാമ, മുഹൈസിന, വർസാൻ എന്നിവിടങ്ങളിലേയ്ക്കും ഷാർജ, അജ്മാൻ, അബുദാബി, ഉമ്മുൽ ഖുവൈൻ എന്നീ അയൽ എമിറേറ്റുകളിലും മഴ പെയ്തതു.

വർസാനിൽ ശക്തമായ മഴയാണ് പെയ്തതെന്ന് പ്രദേശവാസിയും മലയാളിയുമായ വിജയ് കൊച്ചു മണ്ണാറശ്ശാല പറഞ്ഞു.

From around the web

Pravasi
Trending Videos