NewMETV logo

 യു.എ.ഇ.യിൽ വരും ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യത

 
51
 

യു.എ.ഇ.യിൽ വരുംദിവസങ്ങളിൽ കനത്ത മഴയും മണിക്കൂറിൽ 45 കിലോമീറ്റർ വേഗത്തിൽ കാറ്റും ഉണ്ടായേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. രാജ്യത്ത് ചില പ്രദേശങ്ങളിൽ ഓറഞ്ച്, മഞ്ഞ ജാഗ്രതകൾ പുറപ്പെടുവിച്ചിട്ടുണ്ട്. അപകടകരമായ കാലാവസ്ഥ വ്യതിയാനങ്ങൾ പ്രതീക്ഷിക്കുന്നതിനാലാണ് ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചത്.

പൊതുജനങ്ങൾ അധികൃതരുടെ നിർദേശങ്ങൾ കർശനമായും പാലിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. അസ്ഥിരകാലാവസ്ഥ കണക്കിലെടുത്ത് വാഹനയാത്രക്കാർ അപകടങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

From around the web

Pravasi
Trending Videos