ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍
Mar 10, 2022, 15:49 IST

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തി അധികൃതര്‍. ഖത്തര്‍ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഇളവുകള്‍ 2022 മാര്‍ച്ച് 12 ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.
ഇത് പ്രകാരം, സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ മുഴുവന്‍ ജീവനക്കാര്‍ക്കും ജോലിസ്ഥലത്ത് എത്താം. എന്നാല്‍ വാക്‌സിന്‍ എടുക്കാത്തവര്‍ക്കുള്ള പ്രതിവാര റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് തുടരും.അടഞ്ഞ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് തുടരേണ്ടി വരും. ഇഹ്തിറാസ് ആപ്പ് ഉപയോഗം നിലവിലേത് പോലെ തുടരണം.
From around the web
Pravasi
Trending Videos