NewMETV logo

 യു.എ.ഇയിൽ ഇന്ധനവില കുറച്ചു

 
51
 

യു.എ.ഇയിൽ ഇന്ധനവില കുറക്കാനുള്ള തീരുമാനം പ്രവാസികളടക്കം രാജ്യനിവാസികൾക്ക് വലിയ ആശ്വാസമായി. പെട്രോൾ ലിറ്ററിന് 60 ഫിൽസും, ഡിസൽ ലിറ്ററിന് 62 ഫിൽസുമാണ് കുറച്ചത്. പുതിയ നിരക്ക് ഇന്ന് മുതൽ നിലവിൽ വന്നു.

യു.എ.ഇയിലെ ഇന്ധനവില കഴിഞ്ഞ മാസങ്ങളിൽ കുത്തനെ മുകളിലേക്ക് ഉയർന്നത് സ്ഥാപനങ്ങളുടെ ബജറ്റിനെ മാത്രമല്ല കുടുംബ ബജറ്റിനെയും താളംതെറ്റിച്ചിരുന്നു. വില ഈ മാസം ഇനിയും വർധിക്കുമോ എന്ന ആശങ്കകൾ നിലനിൽക്കെയാണ് വില കുറക്കാനുള്ള തീരുമാനം പുറത്തുവന്നത്. സൂപ്പർ പെട്രോളിന്റെ വില 4 ദിർഹം 63 ഫിൽസിൽ നിന്ന് 4 ദിർഹം 03 ഫിൽസായി. കഴിഞ്ഞമാസം 4 ദിർഹം 52 ഫിൽസ് വിലയുണ്ടായിരുന്ന സ്‌പെഷൽ പെട്രോളിന്റെ വില 3 ദിർഹം 92 ഫിൽസായി. ഇ പ്ലസ് പെട്രോളിന്റെ വില 4 ദിർഹം 44 ഫിൽസിൽ നിന്ന് 3 ദിർഹം 84 ഫിൽസായി. ഡീസൽ വില 4 ദിർഹം 76 ഫിൽസിൽ നിന്ന് 4 ദിർഹം 14 ഫിൽസായി കുറച്ചു.

From around the web

Pravasi
Trending Videos