NewMETV logo

 വാഹനാപകടത്തില്‍ മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥി  മരിച്ചു

 
35
 

മസ്‌കത്ത്: വാഹനാപകടത്തില്‍ മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥി നാട്ടില്‍ മരിച്ചു. മസ്‌കത്തില്‍ പ്രവാസിയായ ഫസല്‍ റഹ്മാന്‍-മുംതാസ് ദമ്പതികളുടെ മകൻ മിഫ്‌സലു റഹ്മാന്‍ (22) ആണു മരിച്ചത്.

തിങ്കളാഴ്ച രാവിലെ നാലു മണിക്കായിരുന്നു അപകടം. പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിയാണ്. പാലക്കാട് നിന്നും മംഗലാപുരത്തേക്കു പോകുന്ന സ്വിഫ്റ്റ് ബസും മിഫ്‌സലു റഹ്മാന്‍ സഞ്ചരിച്ച ബൈക്കും തമ്മില്‍ തളിപ്പറമ്പ് ഏഴാംമൈലില്‍ വച്ചു കൂട്ടിയിടിക്കുകയായിരുന്നു.

From around the web

Pravasi
Trending Videos