NewMETV logo

 ഫുട്ബോൾ ആവേശം  യു.എ.ഇ.യിലും

 
46
 

ഷാർജ : അറബ് ലോകത്തുനടക്കുന്ന ആദ്യ ലോകകപ്പ് മത്സരങ്ങൾ ആഘോഷമാക്കുകയാണ് യു.എ.ഇ.യിലും പ്രവാസികൾ. തൊട്ടടുത്തരാജ്യമായ ഖത്തറിൽ ലോകകപ്പ് മാമാങ്കംനടക്കുമ്പോൾ കളിനേരിട്ടും അല്ലാതെയുംകാണാനുള്ള ശ്രമത്തിലാണ് യു.എ.ഇ.യിലെ 10 ലക്ഷത്തോളംവരുന്ന മലയാളികളും. ജീവിതത്തിലെ അപൂർവ അവസരമായാണ് ഏഷ്യയിലെ രണ്ടാംലോകകപ്പായ ഖത്തർ ഫുട്‌ബോളിനെ കാണുന്നത്. കാൽപ്പന്തുകളിയെ നെഞ്ചേറ്റുന്ന ഒരുവലിയവിഭാഗം പ്രവാസികൾ യു.എ.ഇ.യിലുണ്ട്.

കൂടാതെ യു.എ.ഇ.യിലെ സ്വദേശികളും ഖത്തർലോകകപ്പിനുള്ള സർവപിന്തുണയും നൽകുന്നു. ‘ഒത്തൊരുമിച്ച് വരൂ’ എന്നർഥംവരുന്ന ‘ഹയ്യാ’ ഗാനം യു.എ.ഇ.യിലും അലയടിക്കുകയാണ്. മലയാളികളടക്കമുള്ള ഫുട്‌ബോൾ ആരാധകർ ലോകകപ്പ് തൊട്ടടുത്തുനിന്ന് കാണാനായി ദോഹയിലേക്ക് വിമാനംകയറിത്തുടങ്ങിയിട്ടുണ്ട്.

ഫുട്‌ബോൾ ആരാധകരെയുംകൊണ്ട് പ്രതിദിനം 120 വിമാനങ്ങളാണ് ദുബായിൽനിന്ന് ദോഹയിലേക്ക് പറക്കുന്നത്. സ്വന്തംനാട്ടിൽനടക്കുന്ന മത്സരങ്ങളുടെ ആവേശമാണ് യു.എ.ഇ.യിലെ പ്രവാസികൾ പ്രകടിപ്പിക്കുന്നത്.

From around the web

Pravasi
Trending Videos