എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ അനുശോചിച്ച് കുവൈത്തില്‍ പതാകകള്‍ താഴ്ത്തിക്കെട്ടി
Sep 10, 2022, 15:07 IST

കുവൈത്ത് സിറ്റി: എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ അനുശോചിച്ച് കുവൈത്തില്‍ പതാകകള്‍ താഴ്ത്തിക്കെട്ടി. വിയോഗത്തില്‍ അനുശോചിച്ച് മൂന്ന് ദിവസത്തേക്ക് പതാകകള്‍ താഴ്ത്തിക്കെട്ടാന്‍ വ്യാഴാഴ്ച മന്ത്രിസഭ തീരുമാനമെടുത്തിരുന്നു. എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് അനുശോചനം അറിയിച്ചു. തന്റെയും കുവൈത്ത് സര്‍ക്കാറിന്റെയും ജനങ്ങളുടെയും അഗാധമായ ദുഃഖവും സഹതാപവും അമീര്‍ അറിയിച്ചു.
ലോകത്തിന് പരിചയസമ്ബന്നവും ദീര്‍ഘവീക്ഷണമുള്ളതുമായ ഒരു നേതാവിനെ നഷ്ടമായതായി അദ്ദേഹം അനുസ്മരിച്ചു. സമകാലിക ലോകത്തിലെ നിരവധി പ്രദേശങ്ങളെ രൂപപ്പെടുത്തുന്നതിന് സംഭാവന നല്‍കിയ ചരിത്രപരമായ നിലപാടുകള്‍ രാജ്ഞിക്കുണ്ടായിരുന്നതായും ആഗോള സുരക്ഷയും സമാധാനവും വര്‍ധിപ്പിക്കാന്‍ അവരുടെ ഇടപെടലുകള്‍ സഹായിച്ചതായും അമീര്‍ അനുസ്മരിച്ചു.
From around the web
Pravasi
Trending Videos