NewMETV logo

 ഖത്തറിൽ പുതുതായി അഞ്ച് സ്കൂളുകൾ കൂടി തുറന്നു

 
16
 

ഖത്തറിൽ പുതുതായി അഞ്ച് സ്കൂളുകൾ കൂടി തുറന്നു.പുതിയ സ്‌കൂളുകളിൽ 2022-2023 അധ്യയന വർഷത്തേക്ക് അഡ്മിഷൻ ഉടൻ ആരംഭിക്കും. ഓരോ സ്‌കൂളിലും 786 കുട്ടികൾക്കുള്ള സംവിധാനങ്ങളുണ്ട്. അവരിൽ 36 പേർ പ്രത്യേക പരിഗണന അർഹിക്കുന്നവരായിരിക്കും. ഇവർക്ക് ആറ് ക്ലാസ് മുറികളും ബാക്കിയുള്ള 750 വിദ്യാർത്ഥികൾക്ക് 30 ക്ലാസ് മുറികളാണ് ഒരുക്കിയിരിക്കുന്നത്.

ഓരോ സ്കൂളിലും ഒരു സ്പോർട്സ് ഹാൾ, ഒരു തിയേറ്റർ, സയൻസ് ലബോറട്ടറികൾ, ആർട്ട് വർക്ക്ഷോപ്പുകൾ, കമ്പ്യൂട്ടർ ലാബുകൾ, ഔട്ട്ഡോർ കളിസ്ഥലങ്ങൾ, കൂടാതെ എയർകണ്ടീഷൻ ചെയ്ത സ്കൂൾ അസംബ്ലി സ്ഥലങ്ങൾ, പ്രത്യേക പാർക്കിംഗ് എന്നിവയുണ്ട്.പരിസ്ഥിതി സൗഹൃദ സാമഗ്രികൾ ഉപയോഗിച്ച് ദേശീയ മാനദണ്ഡങ്ങൾക്കനുസൃതമായി ഹരിത കെട്ടിടങ്ങളായാണ് പുതിയ കെട്ടിടങ്ങൾ നിർമിച്ചിട്ടുള്ളത്.

From around the web

Pravasi
Trending Videos