ഫിഫ ലോകകപ്പ്: ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് സൗദി കിരീടാവകാശി
Nov 21, 2022, 12:07 IST

റിയാദ്: ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ ക്ഷണപ്രകാരമാണ് അദ്ദേഹം ദോഹയിലെത്തിയത്.
ഊർജ മന്ത്രിയും മന്ത്രിസഭാംഗവുമായ അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ, ആഭ്യന്തര മന്ത്രി തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ് രാജകുമാരൻ, ദേശീയ മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് രാജകുമാരൻ തുടങ്ങിയവരും കിരീടാവകാശിക്കൊപ്പം ഖത്തറിലെത്തിയിട്ടുണ്ട്. ഖത്തറും ഇക്വഡോറും തമ്മിലുള്ള മത്സരത്തോട് കൂടിയാണ് വേൾഡ് കപ്പ് ആരംഭിക്കുന്നത്.
From around the web
Pravasi
Trending Videos