എക്സ്പോ 2020; തുറന്ന സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമില്ലെന്ന് അധികൃതരുടെ നിർദേശം

എക്സ്പോ 2020യിലെ തുറന്ന സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമില്ലെന്ന് അധികൃതരുടെ നിർദേശം. അടഞ്ഞ വേദികളിലെ പരിപാടികളിൽ മാസ്ക് ധരിക്കണമെന്ന നിർദേശം എക്സ്പോയിൽ ബാധകമാണോ എന്ന ആശയക്കുഴപ്പത്തിനാണ് അധികൃതരുടെ വിശദീകരണത്തോടെ ഉത്തരമായത്.താൽപര്യമുള്ളവർക്ക് എവിടെ വേണമെങ്കിലും മാസ്ക് ധരിക്കാം. തുറന്ന സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമില്ലെങ്കിലും കൂടുതൽ ആളുകൾ എത്തുന്ന സ്ഥലങ്ങളിലും വിനോദ പരിപാടികൾ നടക്കുന്നിടത്തും മാസ്ക് ധരിക്കുന്നതാവും ഉചിതമെന്ന് അധികൃതർ വ്യക്തമാക്കി.
പവലിയൻ ഉൾപ്പെടെയുള്ള ഇൻഡോർ വേദികളിൽ മാസ്ക് നിർബന്ധമായും ധരിക്കണം. ഇവന്റുകളുടെ സംഘാടകർക്കും പുറത്ത് മാസ്ക് നിർബന്ധമില്ലെങ്കിലും വലിയ വേദികളിൽ മാസ്ക് ധരിക്കുന്നതാവും നല്ലത്. സന്ദർശകർ വാക്സിനേഷൻ കാർഡ് കാണിക്കണമെന്ന നിബന്ധനക്ക് മാറ്റമില്ല. വാക്സിനെടുക്കാത്തവർ 72 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ ഫലം ഹാജരാക്കണം.