യുഎഇ ദേശീയദിനാഘോഷത്തിനൊരുങ്ങി പ്രവാസികളും
Nov 28, 2022, 11:44 IST

ഷാർജ : യു.എ.ഇ. യുടെ 51-മത് ദേശീയദിനാഘോഷത്തിന്റെ ഭാഗമായി പ്രവാസി സംഘടനകളും അനുബന്ധമായി വിവിധ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. വൈവിധ്യമാർന്ന പരിപാടികൾക്കുപുറമെ യു.എ.ഇ. യുടെ കൊടികളുമേന്തി റാലികളും സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്നു.
ദേശീയപതാകയുടെ നിറങ്ങളിലുള്ള വസ്ത്രങ്ങളുമണിഞ്ഞ് പ്രവാസികൾ റാലികളിൽ പങ്കെടുക്കും. കണ്ണൂർ ജില്ലാ സംഘടനകളടക്കം വിവിധ എമിറേറ്റുകളിൽ പരിപാടികൾ ആസൂത്രണംചെയ്തിട്ടുണ്ട്. സർക്കാർ സ്ഥാപനങ്ങൾക്കുപുറമെ പ്രവാസി സംഘടനാസ്ഥാനങ്ങളിലും ദേശീയദിനാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
51 പതാകകൾ സ്ഥാപിച്ചും വർണവെളിച്ചങ്ങൾകൊണ്ട് അലങ്കരിച്ചും സംഘടനാ ആസ്ഥാനങ്ങൾ ആകർഷകമാക്കിയിട്ടുണ്ട്. യു.എ.ഇ. നിയമങ്ങൾക്ക് വിധേയമായി ആഘോഷം അതിരുവിടാതിരിക്കാൻ സംഘടനകൾ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
From around the web
Pravasi
Trending Videos