സൗദിയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു
Jul 12, 2022, 11:10 IST

സൗദിയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു.കോഴിക്കോട് താമരശ്ശേരി പരപ്പൻ പൊയിൽ തിരിളാം കുന്നുമ്മൽ ടി.കെ. ലത്തീഫ് (47) ആണ് മരിച്ചത്. അബ്ഹയിലെ സൂപ്പർ മർക്കറ്റിൽ രണ്ട് വർഷമായി ജോലി ചെയ്യുകയായിരുന്നു.
പെരുന്നാൾ നമസ്ക്കാരത്തിന് പോയിട്ട് റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ വാഹനം ഇടിക്കുകയായിരുന്നു. നാട്ടിൽ പോയി വന്നിട്ട് ഒന്നരമാസമാകുന്നതേയുള്ളു. ഇവിടെ ഖബർ അടക്കുന്നതിന് വേണ്ട നടപടികൾ പൂർത്തിയാക്കുന്നതിന് സോഷ്യൽ ഫോറം പ്രവർത്തകനും ജിദ്ദ കോൺസുലേറ്റ് സോഷ്യൽ വെൽഫയർ അംഗവുമായ ഹനീഫ് മഞ്ചേശ്വരവും മുനീർ ചക്കുവള്ളിയും രംഗത്തു ഉണ്ട്.
From around the web
Pravasi
Trending Videos