കുവൈത്തിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു
May 26, 2022, 16:57 IST

കുവൈത്തിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു. മലപ്പുറം വണ്ടൂർ വാണിയമ്പലം മാട്ടക്കുളം കരുവാടൻ സിറാജുദ്ദീൻ (29) ആണ് മരിച്ചത്. 30ാം നമ്പർ റോഡിൽ കാറിൽ സഞ്ചരിക്കവെ ടയർ പഞ്ചറാകുകയും നിർത്തി പുറത്തിറങ്ങിയപ്പോൾ മറ്റൊരു വാഹനം ഇടിക്കുകയുമായിരുന്നു.
അപകടത്തിൽ പരിക്കേറ്റ കുവൈത്ത് പൗരൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ആറുമാസം മുമ്പാണ് കുവൈത്തിലെത്തിയത്. പിതാവ്: ജമാലുദ്ദീൻ മുസ്‍ലിയാർ. മാതാവ്: ഫാത്തിമ ചുണ്ടകുന്നുമ്മൽ. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾക്ക് കുവൈത്ത് കെ.എം.സി.സി പ്രവർത്തകർ നേതൃത്വം നൽകുന്നു.
From around the web
Pravasi
Trending Videos