NewMETV logo

 ഖത്തറില്‍ പ്രവാസി മലയാളി  നിര്യാതനായി

 
62
 

ദോഹ: പ്രവാസി മലയാളിയായ കോഴിക്കോട് രാമനാട്ടുകര സ്വദേശി ഖാലിദ് കുനിയില്‍ (51) ഖത്തറില്‍ നിര്യാതനായി. രണ്ടാഴ്ചയോളമായി മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഞായറാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.

അല്‍ ഖബ്ബാനി ലോജിസ്റ്റിക് കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ: റംല, മക്കള്‍: ഷുഹൈബ്, ഷെറിന്‍ ഷഹനാസ്, ഷംനത്ത്, ഷംസിയ. മരുമകന്‍: ഷബീല്‍.

From around the web

Pravasi
Trending Videos