അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജപതിപ്പുകൾ റാസൽഖൈമയിൽ പിടിച്ചെടുത്തു
May 20, 2022, 10:24 IST

അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജപതിപ്പുകൾ റാസൽഖൈമയിൽ പിടിച്ചെടുത്തു. ഈ വർഷം ആദ്യപാദത്തിൽ ലഭിച്ച 19 പരാതികളിൽ നടത്തിയ അന്വേഷണത്തിൽ 70,060 വ്യാജ ഉത്പന്നങ്ങളാണ് പിടികൂടിയത്.
രണ്ടുകോടിയിലേറെ ദിർഹം വിലമതിക്കുന്നതാണ് ഇവ. പെർഫ്യൂമുകൾ, സൗന്ദര്യവർധകവസ്തുക്കൾ, ആഭരണങ്ങൾ, ഭക്ഷ്യ ഉത്പന്നങ്ങൾ, പാലുത്പന്നങ്ങൾ, വസ്ത്രങ്ങൾ എന്നിവ പിടിച്ചെടുത്ത വസ്തുക്കളിൽപ്പെടുന്നു. കൊമേഴ്‌സ്യൽ പ്രൊട്ടക്‌ഷൻ വിഭാഗം വിപണി നിരീക്ഷിച്ചുവരികയാണെന്നും ഇതിന്റെ ഭാഗമായി ബോധവത്കരണ കാമ്പയിനുകൾ നടത്തുന്നുണ്ടെന്നും സാമ്പത്തിക വിഭാഗത്തിലെ കൊമേഴ്‌സ്യൽ പ്രൊട്ടക്‌ഷൻ സെക്‌ഷൻ ഡയറക്ടർ സെയ്ഫ് അൽ സുവൈദി പറഞ്ഞു.
From around the web
Pravasi
Trending Videos