NewMETV logo

 ബഹ്റൈനിൽ നിരോധിത പുകയില ഉൽപന്നങ്ങളുമായി ഏഷ്യൻ വംശജർ പിടിയിൽ

 
63
 

ബഹ്റൈനിൽ നിരോധിത പുകയില ഉൽപന്നങ്ങളുമായി ഏഷ്യൻ വംശജർ പിടിയിലായതായി കാപിറ്റൽ പൊലീസ് ഡയറക്ടറേറ്റ് മേധാവി അറിയിച്ചു.

52ഉം 42ഉം പ്രായമുള്ള രണ്ടുപേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 13800 കിലോ തൂക്കം വരുന്ന പുകയില ഉൽപന്നങ്ങൾ പ്രതികൾ വിവിധയിടങ്ങളിൽ സൂക്ഷിച്ചിരുന്നതായി കണ്ടെത്തുകയായിരുന്നു. ബുസൈതീൻ, ഹമല, ദിറാസ് എന്നിവിടങ്ങളിലുള്ള സ്റ്റോറുകളിലാണ് ഇവ സൂക്ഷിച്ചിരുന്നത്. മൊത്തം 75,000 ദിനാർ വിലവരുന്ന ഉൽപന്നങ്ങളാണിത്.

From around the web

Pravasi
Trending Videos