ദുബായിൽ 950 ഇ-ബൈക്കുകൾ കൂടി നിരത്തിലിറക്കി
Mar 7, 2022, 15:27 IST

ദുബായിൽ 950 ഇ-ബൈക്കുകൾ കൂടി നിരത്തിലിറക്കി.ബൈക്ക് റെന്റൽ സർവിസിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ആർ.ടി.എ കൂടുതൽ ബൈക്കുകൾ ഇറക്കിയത്. 95 ബൈക്ക് ഷെയർ സ്റ്റേഷനുകളും സ്ഥാപിച്ചു.
ഇതോടെ ദുബൈയിലെ വാടകക്കുള്ള പെഡൽ ബൈക്കുകളുടെ എണ്ണം 1750ഉം സ്റ്റേഷനുകളുടെ എണ്ണം 175ഉം ആയി ഉയർന്നു. 350 സ്റ്റേഷനുകളിലായി 3500 ബൈക്കുകൾ എത്തിക്കാനാണ് പദ്ധതി. സൈക്കിൾ പോലെ തന്നെയാണ് ഇതിന്റെ പ്രവർത്തനം.
From around the web
Pravasi
Trending Videos