NewMETV logo

 എയർ ഇന്ത്യ മസ്കത്ത്-കണ്ണൂർ സർവിസ് നിർത്തുന്നു

 
14
 

മസ്കത്തിൽനിന്ന് കണ്ണൂരിലേക്കും ഹൈദരാബാദിലേക്കുമുള്ള എയർ ഇന്ത്യയുടെ സർവിസുകൾ നിർത്തുന്നു. സെപ്റ്റംബർ 11നാണ് ഇവിടെനിന്നും അവസാനമായി സർവിസ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.

യാത്രക്കാർ കുറഞ്ഞതാണ് സേവനം നിർത്താൻ കാരണമെന്ന് കരുതുന്നു. ചൊവ്വ, വെള്ളി, ഞായർ എന്നിങ്ങനെ ആഴ്ചയിൽ മൂന്നു സർവിസുകളായിരുന്നു കണ്ണൂരിലേക്ക് എയർ ഇന്ത്യ നടത്തിയിരുന്നത്. മലബാറിലെ യാത്രക്കാർക്ക് ഏറെ ഗുണകരമായിരുന്നു ഈ സർവിസുകൾ. എയർഇന്ത്യ എക്സ്പ്രസും ഗോ എയറും കണ്ണൂരിലേക്ക് സർവിസ് നടത്തുന്നുണ്ട്. ഈ ബജറ്റ് വിമാനങ്ങളുടെ സാന്നിധ്യമാണ് എയർ ഇന്ത്യയിലെ യാത്രക്കാർ കുറയാൻ കാരണാമായതെന്ന് ട്രാവൽ മേഖലയിലുള്ളവർ പറയുന്നു.

From around the web

Pravasi
Trending Videos