NewMETV logo

 കോഴിക്കോട്-കുവൈത്ത് രണ്ട് ഷെഡ്യൂളുകൾ നിർത്താനൊരുങ്ങി എയർ ഇന്ത്യ എക്‌‌സ്‌പ്രസ്

 
66
 

കോഴിക്കോട്-കുവൈത്ത് രണ്ട് ഷെഡ്യൂളുകൾ നിർത്താനൊരുങ്ങി എയർ ഇന്ത്യ എക്‌‌സ്‌പ്രസ്.ഒക്ടോബറിൽ ഞായർ, ചൊവ്വ ദിവസങ്ങളിലെ ഷെഡ്യൂളുകളാണ് നിർത്തലാക്കുന്നത്.

നിലവിൽ ശനി, ഞായർ, തിങ്കൾ, ചൊവ്വ, വ്യാഴം എന്നിങ്ങനെ ആഴ്ചയിൽ അഞ്ചുദിവസമാണ് കോഴിക്കോട് സർവീസുള്ളത്. പുതിയ ഷെഡ്യൂളിൽ ഇത് ആഴ്ചയിൽ മൂന്നുദിവസമാകും. ഒക്ടോബർ മാസം ഞായർ, ചൊവ്വ ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർ മറ്റ് ദിവസങ്ങളിലേക്ക് മാറ്റണമെന്ന് നിർദേശമുണ്ട്. ടിക്കറ്റ് റദ്ദാക്കുന്നവർക്ക് തുക മടക്കിനൽകും.

From around the web

Pravasi
Trending Videos