NewMETV logo

 ഒമാനിലെ ദാർസൈറ്റ് പാലത്തിന്റെ ഒരു ഭാഗം സെപ്റ്റംബർ 30 വരെ താത്കാലികമായി അടച്ചിടും

 
25
 

ഒമാനിലെ ദാർസൈറ്റ് പാലത്തിന്റെ ഒരു ഭാഗം സെപ്റ്റംബർ 30 വരെ താത്കാലികമായി അടച്ചിടുമെന്ന് മസ്‍കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. മസ്‌കത്ത് നഗരസഭ, ട്രാഫിക് ഡയറക്ടറേറ്റ് ജനറലുമായി സഹകരിച്ച്, പാലം വിപുലീകരണ ജോയിന്റുകൾ മാറ്റിസ്ഥാപിക്കുന്നതിനായാണിത്.

വാദി അൽ കബീറിലേക്കുള്ള ദാർസൈത് പാലം സെപ്റ്റംബർ 30 വെള്ളിയാഴ്ച വരെ ഭാഗികമായി അടച്ചിടുമെന്നാണ് മസ്‍കത്ത് നഗരസഭ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‌താവനയിലും പറയുന്നത്. വാഹന യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും ഗതാഗത നിയന്ത്രണം സംബന്ധമായ നിർദ്ദേശങ്ങൾ പാലിക്കണമെന്നും മുനിസിപ്പാലിറ്റിയുടെ പ്രസ്താവനയിൽ ആവശ്യപ്പെട്ടിട്ടുണ്ട്

From around the web

Pravasi
Trending Videos