സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള വ്യാപാരത്തില്‍ വന്‍ വര്‍ധനവ്
Sep 12, 2022, 11:17 IST

സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള വ്യാപാരത്തില്‍ വന്‍ വര്‍ധനവ്. വ്യാപാരം 10,340 കോടി റിയാലായി ഉയര്‍ന്നുവെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നുന്നത്. ഇതോടെ സൗദിയുടെ ഏറ്റവും വലിയ രണ്ടാമത്തെ വാണിജ്യ പങ്കാളിയായിരിക്കയാണ് ഇന്ത്യ. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ സൗദി-ഇന്ത്യ വ്യാപാരം 5410 കോടി റിയാലായിരുന്നു.
സൗദി അറേബ്യയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളി ചൈനയാണ്. മൂന്നാം സ്ഥാനം ജപ്പാനാണ്, നാലാം സ്ഥാനം ദക്ഷിണ കൊറിയ, അഞ്ചാം സ്ഥാനം അമേരിക്ക, ആറാം സ്ഥാനം യു.എ.ഇ എന്നിങ്ങനെയാണ് ഏറ്റവും വലിയ വാണിജ്യ പങ്കാളിത്ത രാജ്യങ്ങളുടെ പട്ടിക. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ആദ്യ പകുതിയില്‍ ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, അമേരിക്ക, യു.എ.ഇ എന്നീ രാജ്യങ്ങളുമായുള്ള വ്യാപാരത്തില്‍ 19 ശതമാനവം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
From around the web
Pravasi
Trending Videos