മലയാളിയായ കായിക അധ്യാപകന്‍ സൗദി അറേബ്യയില്‍ മരിച്ചു
Dec 3, 2022, 11:53 IST

റിയാദ്: മലയാളിയായ കായിക അധ്യാപകന്‍ സൗദി അറേബ്യയില്‍ മരിച്ചു. റിയാദിലെ യാര ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അധ്യാപകനായിരുന്ന തൃശൂര്‍ കുന്നംകുളം കിടങ്ങൂര്‍ പി.എസ്.പി കൂനംചാത്ത് വീട്ടില്‍ ശിവദാസിന്റെ മകന്‍ പ്രജി ശിവദാസ് (38) ആണ് മരിച്ചത്. കഴിഞ്ഞ പത്തു വര്‍ഷമായി റിയാദില്‍ അദ്ധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു പ്രജി ശിവദാസ്.
മരണം സംഭവിക്കുന്നതിന് നാലുദിവസം മുമ്പാണ് അദ്ദേഹത്തിന്റെ ഭാര്യയും മകനും നാട്ടില്‍ നിന്നെത്തിയത്. രക്തസമ്മർദ്ദം കൂടിയതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രജിയെ, തിങ്കളാഴ്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാർജ് ചെയ്തിരുന്നു. ബുധനാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യവും തളർച്ചയും കൂടി. തുടർന്ന് സുഹൃത്തുക്കൾ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ മരണപ്പെടുകയായിരുന്നു.
From around the web
Pravasi
Trending Videos