യുഎഇയിൽ 72 പേർക്ക് കോവിഡ്

യുഎഇയിൽ 72 കോവിഡ്19 കേസുകൾ റിപ്പോർട് ചെയ്തതായി ആരോഗ്യ രോഗ–പ്രതിരോധ മന്ത്രാലയം അറിയിച്ചു. 87 പേർ രോഗമുക്തരായി. മരണം റിപ്പോർട് ചെയ്തിട്ടില്ല. 22,296 പേർക്ക് പരിശോധന നടത്തിയപ്പോഴാണ് പുതിയ രോഗികളെ കണ്ടെത്തിയത്.
അതേസമയം ദുബായിൽ താമസക്കാരുടെ എണ്ണം വർധിക്കുന്നതും പ്രോപ്പർട്ടി സ്വന്തമാക്കാൻ ആവശ്യക്കാരേറിയതും പ്രതിഫലിച്ചതോടെ ദുബൈയിൽ വാടക നിരക്ക് കുത്തനെ കൂടിയെന്ന് കണക്കുകൾ.2023 ജനുവരി വരെയുള്ള 12 മാസങ്ങളിൽ ദുബൈയിലെ ശരാശരി വാടക 28.5 ശതമാനം വർധിച്ചതായി റിയൽ എസ്റ്റേറ്റ് സേവന, നിക്ഷേപ കമ്പനിയായ സി.ബി.ആർ.ഇ പുറത്തുവിട്ട കണക്കിൽ വ്യക്തമാകുന്നു.
എമിറേറ്റിൽ വാടക നിരക്ക് ഏറ്റവും കൂടുതൽ വർധിച്ച കാലയളവാണിത്. ഈ കാലയളവിൽ ശരാശരി അപ്പാർട്മെന്റ് വാർഷിക വാടക 28.8 ശതമാനം വർധിച്ച് 98,307 ദിർഹമിലും വില്ല വാടക 26.1 ശതമാനം വർധിച്ച് 2.9 ലക്ഷം ദിർഹമിലുമെത്തി. അപ്പാർട്മെന്റുകൾക്കും വില്ലകൾക്കും ഏറ്റവും ഉയർന്ന വാടക നിരക്ക് പാം ജുമൈറയിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.