NewMETV logo

കുവൈത്തില്‍ 651 പേര്‍ക്ക് കോവിഡ് ബാധ 

 
കുവൈത്തില്‍ 651 പേര്‍ക്ക് കോവിഡ് ബാധ

കുവൈത്ത്​ സിറ്റി : കുവൈത്തില്‍ 651 പേര്‍ക്ക്​ കൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. രാജ്യത്ത്  ഇതുവരെ 69,425 പേര്‍ക്കാണ്​ കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്​. ബുധനാഴ്​​ച 580 പേര്‍ ഉള്‍പ്പെടെ 60,906 പേര്‍ കോവിഡിൽ നിന്നും രോഗമുക്​തി നേടി. മൂന്നുപേര്‍കൂടി മരിച്ചതോടെ രാജ്യത്തെ ആകെ കൊറോണ വൈറസ്​ മരണം 468 ആയി ഉയർന്നു. നിലവിൽ 8051 പേരാണ്​ ചികിത്സയിലുള്ളത്. 128 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​. 4550 പേര്‍ക്കാണ്​ പുതുതായി കൊറോണ വൈറസ്​ പരിശോധന നടത്തിയത്​.

425 കുവൈത്തികള്‍ക്കും 226 വിദേശികള്‍ക്കുമാണ്​ പുതുതായി വൈറസ്​ ബാധിച്ചത്​. അഹ്​മദി ഗവര്‍ണറേറ്റില്‍ 219 പേര്‍ക്കും ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ 137 പേര്‍ക്കും ജഹ്​റ ഗവര്‍ണറേറ്റില്‍ 132 പേര്‍ക്കും കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 84 പേര്‍ക്കും ഹവല്ലി ഗവര്‍ണറേറ്റില്‍ 79 പേര്‍ക്കുമാണ്​ പുതുതായി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്​.

From around the web

Pravasi
Trending Videos