കുവൈത്തിലെ പ്രവാസി തൊഴിലാളികളിൽ 32 ശതമാനവും ഗാർഹിക തൊഴിലാളികൾ

കുവൈത്തിലെ വിദേശ തൊഴിലാളികളില്‍ 32 ശതമാനവും ഗാർഹിക തൊഴിലാളികളാണെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു. സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച് ആകെയുള്ള ഇരുപത്തിയൊന്ന് ലക്ഷത്തി എഴുപതിനായിരം വിദേശ തൊഴിലാളികളില്‍ ഏഴ് ലക്ഷത്തോളമാണ് ഗാർഹിക തൊഴിലാളികളുടെ എണ്ണം. സര്‍ക്കാര്‍ - പൊതുമേഖല സ്ഥാപനങ്ങളില്‍ 114,000 പ്രവാസികളാണ് ജോലി ചെയ്യുന്നത്.
പ്രവാസി തൊഴിലാളികളില്‍ ഇന്ത്യക്കാരാണ് കൂടുതല്‍. തൊട്ടുപിറകില്‍ ഈജിപ്ത് പൗരന്മാരാണ്. സര്‍ക്കാര്‍ മേഖലയില്‍ സ്വദേശി വല്‍ക്കരണം സാധ്യമാക്കുന്നതിന്‍റെ ഭാഗമായി നിരവധി നടപടികളാണ് സിവില്‍ സര്‍വീസ് കമ്മീഷന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ച് വരുന്നത്. വിദേശികളുടെ തൊഴില്‍ കരാറുകള്‍ക്ക് സിവില്‍ സര്‍വീസ് കമ്മീഷന്‍റെ അനുമതിക്ക് ശേഷമെല്ലാതെ അംഗീകാരം നല്‍കുകയില്ലെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ആരോഗ്യമേഖലയില്‍ 24,355 വിദേശികളാണ് തൊഴില്‍ ചെയ്യുന്നത്.