ദുബായിൽ മൂന്ന് വർഷത്തിനിടെ പിടിയിലായത് 209 അന്താരാഷ്ട്ര കുറ്റവാളികൾ
Feb 25, 2023, 09:16 IST

ദുബൈ പൊലീസ് വിവരം നൽകിയതിനെ തുടർന്ന് മൂന്ന് വർഷത്തിനിടെ പിടിയിലായത് 209 അന്താരാഷ്ട്ര കുറ്റവാളികൾ. വിവിധ രാജ്യങ്ങളുമായി ചേർന്നുള്ള ദുബൈ പൊലീസിന്‍റെ സഹകരണത്തിന്‍റെ ഭാഗമായാണ് നടപടി.
മൂന്ന് വർഷത്തിനിടെ 43 രാജ്യങ്ങളുമായി 653 സുരക്ഷ വിവരങ്ങളാണ് പൊലീസ് പങ്കുവെച്ചത്. ഇതുവഴി വമ്പൻ ലഹരി മരുന്ന് സംഘത്തെ വരെ പിടികൂടാൻ കഴിഞ്ഞു. 12.773 ടൺ കിലോ ലഹരിമരുന്നാണ് ഇതു വഴി പിടികൂടിയത്. 143.39 ദശലക്ഷം ദിർഹം വരുന്ന ലഹരി മരുന്നാണ് പിടിച്ചത്. മാർച്ച് ഏഴ് മുതൽ ഒമ്പത് വരെ നടക്കുന്ന പൊലീസിന്‍റെ ലോക ഉച്ചകോടിക്ക് മുന്നോടിയായി നടന്ന പരിപാടിയിൽ മേജർ റാശിദ് അൽ മൻസൂരിയാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.
From around the web
Pravasi
Trending Videos