സൗദിയിൽ 19 ലക്ഷം ലഹരി ഗുളികകള്‍ പിടിച്ചെടുത്തു
Nov 4, 2022, 12:33 IST

റിയാദ്: സൗദിയിൽ 19 ലക്ഷം ലഹരി ഗുളികകള്‍ പിടിച്ചെടുത്തു. സൗദി ലഹരി വിരുദ്ധ പൊലീസാണ് ഇവ പിടിച്ചെടുത്തത്. ഒമാനിലെ ലഹരി വിരുദ്ധ ഏജന്‍സിിയും സൗദി കാത്ത്, ടാക്സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റിയുമായി സഹകരിച്ചാണ് ലഹരി ഗുളികകള്‍ പിടിച്ചെടുത്തതെന്ന് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ജനറല്‍ വിഭാഗം വക്താവ് മേജര്‍ മുഹമ്മദ് അല്‍ നജീദി വ്യക്തമാക്കി.
റിയാദിലെ ഒരു വെയര്‍ഹൗസില്‍ യന്ത്രങ്ങള്‍ക്കുള്ളില്‍ വിദഗ്ധമായി ഒളിപ്പിച്ച നിലയിലാണ് ലഹരി ഗുളികകള്‍ കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഈ ഷിപ്മെന്‍റ് സ്വീകരിക്കാനെത്തിയ ഒമ്പതു പേരെ പിടികൂടിയിട്ടുണ്ട്. മൂന്ന് സൗദി പൗരന്മാര്‍, ഒരു ഗള്‍ഫ് സ്വദേശി, സിറിയന്‍ പ്രവാസി, രണ്ട് ബംഗ്ലാദേശികള്‍, രണ്ട് പാകിസ്ഥാനി താമസക്കാര്‍ എന്നിവരാണ് പിടിയിലായത്.
From around the web
Pravasi
Trending Videos