'മുസ്ലിം സ്ത്രീക്ക് തുല്യ സ്വത്ത് നൽകാത്തതെന്ത്?'; സുപ്രീംകോടതി

ഡല്‍ഹി: ഏറെ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നീക്കത്തിൽ കേരളത്തിലെ മുസ്ലിം പിതാവിന്റെ സ്വത്തിൽ ആൺമക്കൾക്ക് നൽകിയ അതേ വിഹിതം പെൺമക്കൾക്ക് നൽകാത്തത് പരിശോധിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സഹോദരിക്ക് തുല്യവിഹിതം കൊടുക്കാൻ സഹോദരന്മാർ തയാറല്ലേ എന്നും മൊത്തം സ്വത്തും പിടിച്ചെടുക്കാനാണോ സഹോദരന്മാർ ആഗ്രഹിക്കുന്നതെന്നും ജസ്റ്റിസ് കൃഷ്ണ മുരാരി അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.
ഏഴു പെൺമക്കളും അഞ്ച് ആൺമക്കളുമുള്ള പിതാവിന്റെ സ്വത്തിൽ ആൺമക്കൾക്ക് കൊടുത്ത വിഹിതം തനിക്ക് നൽകാതിരുന്നത് വിവേചനപരമാണെന്ന് കാണിച്ച് വടകര ചോമ്പാലയിലെ കുഞ്ഞിപ്പള്ളിക്കടുത്തുള്ള സഹോദരങ്ങളെ എതിർ കക്ഷികളാക്കി മുംബൈയില്‍ താമസക്കാരിയായ അവരുടെ സഹോദരി ബുശ്റ അലി സമർപ്പിച്ച ഹരജിയിൽ സുപ്രീം കോടതി എതിര് കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു.