മുംബൈയിൽ നിന്ന് ഗോവയിലേക്കും വന്ദേ ഭാരത് സർവീസ് ആരംഭിക്കുന്നു
Mar 6, 2023, 09:34 IST

മുംബൈയിൽനിന്ന് ഗോവയിലേക്ക് വന്ദേ ഭാരത് എക്സ്‌പ്രസ് ഓടിക്കാൻ റെയിൽവേ തീരുമാനിച്ചു. കേന്ദ്ര റെയിൽവേ സഹമന്ത്രി റാവു സാഹേബ് ദൻവെയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ മുംബൈ നഗരത്തിൽനിന്ന് പുറപ്പെടുന്ന വന്ദേ ഭാരത് എക്സ്‌പ്രസുകളുടെ എണ്ണം നാലാകും. നിലവിൽ സി.എസ്.ടി.യിൽനിന്ന് സോളാപ്പുരിലേക്കും ശിർദ്ദിയിലേക്കും മുംബൈ സെൻട്രലിൽനിന്ന് ഗാന്ധിനഗറിലേക്കുമാണ് വന്ദേ ഭാരത് എക്സ്‌പ്രസ് ഓടുന്നത്.
കൊങ്കൺ പാതയിലെ പരീക്ഷണ ഓട്ടം പൂർത്തിയാക്കിയശേഷമായിരിക്കും ഗോവയിലേക്കുള്ള സർവീസ്. പുണെയിൽനിന്ന് സെക്കന്തരാബാദിലേക്കും വന്ദേ ഭാരത് ഓടിക്കാനുള്ള പദ്ധതിയുണ്ടെന്ന് റെയിൽവേ അറിയിച്ചിരുന്നു.
From around the web
Pravasi
Trending Videos