NewMETV logo

ഓഹരി വിപണി നഷ്ടത്തോടെ ആരംഭിച്ചു 

 

മുംബൈ:  ഓഹരി വിപണി നഷ്ടത്തോടെ ആരംഭിച്ചു. സെന്‍സെക്സ് 251.61പോയിന്റും,  നിഫ്റ്റി 66.60 പോയിന്റും ആണ് കുറഞ്ഞത്. സെന്‍സെക്സ്   39,051.24ലിലും നിഫ്റ്റി  11,537.90ലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്.

തുടര്‍ച്ചയായ രണ്ടു ദിവസത്തെ നേട്ടത്തിനു ശേഷം ആണ് ഇന്ന് നഷ്ടത്തോടെ ഓഹരി വിപണി ആരംഭിച്ചിരിക്കുന്നത്. ഒഎന്‍ജിസി, എച്ച്സിഎല്‍ടെക്, നെസ്‌ലെ തുടങ്ങിയ ഓഹരികൾ  നേട്ടത്തിലാണ്. സണ്‍ ഫാര്‍മ, ഇന്‍ഫോസിസ്, പവര്‍ഗ്രിഡ് കോര്‍പ്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, ഐടിസി, മാരുതി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്സി, റിലയന്‍സ്, ഏഷ്യന്‍ പെയിന്റ്സ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

From around the web

Pravasi
Trending Videos