ജമ്മുവിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ കേന്ദ്രം നിഷേധിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി
Feb 20, 2023, 09:54 IST

ശ്രീനഗര്‍: ജമ്മുവിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ കേന്ദ്രം നിഷേധിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ജമ്മുവിലെയും കാഷ്മീരിലെയും ജനങ്ങളുടെ യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ശ്രീനഗറില്‍ ജമ്മു കാഷ്മീരിലെ പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
ജമ്മു കാഷ്മീരിലെ ജനങ്ങളെ എല്ലാ കാര്യങ്ങളിലും കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെടുത്തുകയാണ്. ജനങ്ങളുടെ ആഗ്രഹത്തിന് വിരുദ്ധമായാണ് ജമ്മു കാഷ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ചത്.ജമ്മു കാഷ്മീരില്‍ ജനാധിപത്യത്തെ കേന്ദ്ര സര്‍ക്കാര്‍ ഇല്ലാതാക്കിയെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
From around the web
Pravasi
Trending Videos