NewMETV logo

പ്രധാനമന്ത്രി മോദിക്ക് പിറന്നാൾ ആശംസകൾ നേർന്ന് രാഹുൽ ഗാന്ധിയും , അമിത് ഷായും 

 


പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ എഴുപതാം ജന്മദിനം ഇന്ന്  ആഘോഷിക്കുമ്പോൾ, ഈ അവസരത്തിൽ ഭരണകക്ഷിയായ ബിജെപി രാജ്യത്തുടനീളം സേവന ആഴ്ച സംഘടിപ്പിക്കുകയാണ്. നിരവധി രാഷ്ട്രീയ നേതാക്കൾ പ്രധാനമന്ത്രി മോദിക്ക്  ജന്മദിനാശംസ നേർന്നു. കോൺഗ്രസ് അംഗം രാഹുൽ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുപതാം പിറന്നാൾ ആശംസിച്ചു.

"ന​രേ​ന്ദ്ര മോ​ദി​ജി​ക്ക് പി​റ​ന്നാ​ളാ​ശം​സ​ക​ള്‍ നേ​രു​ന്നു' എ​ന്നാ​യി​രു​ന്നു ട്വീ​റ്റ്. സെ​പ്റ്റം​ബ​ർ 14 മു​ത​ൽ 20 വ​രെ സേ​വാ സ​പ്ത് ആ​ഘോ​ഷി​ക്കു​മെ​ന്നു ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ഡ്ഡ നേരത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പ്രധാനമന്ത്രി മോദിയുടെ എഴുപതാം ജന്മദിനത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്
കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് തുടങ്ങി നിരവധിപേർ അദ്ദേഹത്തിന് ആശംസകൾ നേർന്നു.

From around the web

Pravasi
Trending Videos