NewMETV logo

അതിർത്തിയിൽ സേന വിന്യാസം ശക്തമാക്കി പാകിസ്ഥാൻ ; കരുതലോടെ ഇന്ത്യൻ സൈന്യം 

 

ന്യൂഡല്‍ഹി: പാക് അധിന കശ്മീരിലെ ഗില്‍ജിത് ബാള്‍ട്ടിസ്ഥാനില്‍ പാകിസ്ഥാൻ വന്‍ തോതില്‍ സൈനികരെ വിന്യസിച്ചതായി റിപ്പോര്‍ട്ടുകൾ പുറത്ത് . നിയന്ത്രണ രേഖയോട് ചേർന്ന്  20,000ത്തോളം സൈനികരെ വിന്യസിച്ചതായാണ് വിവരം. സമീപകാലങ്ങളിൽ  നിയന്ത്രണരേഖയില്‍ പാകിസ്ഥാൻ ഇത്രയധികം സൈനിക വിന്യാസം നടത്തിയിട്ടില്ല. ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ കൂടി  പശ്ചാത്തലത്തിൽ ചൈനയുടെ കൂടി പിന്തുണയോടെയാണ് പാകിസ്ഥാന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിന് മുന്‍പ് പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു നീക്കം നടന്നത് ബലാകോട്ട് ആക്രമണം നടക്കുന്ന  സമയത്തായിരുന്നു. സുരക്ഷ മുന്‍കരുതലുകളുടെ ഭാഗമായാണ് അന്ന് ഇത്തരമൊരു നീക്കം നടന്നത്. എന്നാല്‍ ഇത്തവണ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അത്തരത്തിലൊരു സൈനിക നടപടി നടന്നിട്ടില്ല. അതിനാൽ തന്നെ  പാകിസ്ഥാന്റെ  ഭാഗത്ത് നിന്നുണ്ടായ നീക്കത്തെ വളരെയേറെ  ഗൗരവത്തോടെയാണ് ഇന്ത്യ കാണുന്നത്.


 

From around the web

Pravasi
Trending Videos