കാശ്മീരിൽ യുഎപിഎ കേസിൽ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ
Mar 22, 2023, 09:35 IST

കാശ്മീരിൽ യുഎപിഎ കേസിൽ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ. ഓൺലൈൻ പോർട്ടലായ ടൂസർക്കിൾസ് ഡോട്ട് നെറ്റിലെ ഇർഫാൻ മെഹ്രാജിനെയാണ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തത്. മനുഷ്യാവകാശ സംരക്ഷണത്തിന്റെ മറവിൽ വിഘടനവാദ അജണ്ട പ്രചരിപ്പിച്ചെന്നാണ് ആരോപണം.
തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തെ തുടർന്നാണ് ഇയാളുടെ അറസ്റ്റെന്ന് എൻഐഎ അറിയിച്ചു. ഇർഫാൻ മെഹ്രാജിനെപ്പോലുള്ള മാധ്യമപ്രവർത്തകരെ സത്യം പറഞ്ഞതിന് അറസ്റ്റ് ചെയ്യുകയാണെന്ന് പിഡിപി പ്രസിഡന്റ് മെഹബൂബ മുഫ്തി ആരോപിച്ചു.
From around the web
Pravasi
Trending Videos