താക്കറെ സ്മാരകം സന്ദർശിച്ച് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ
Updated: Feb 18, 2023, 11:03 IST

മുംബൈ : തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിന് പിന്നാലെ മുംബൈയിലെ ബാലാസാഹേബ് താക്കറെ സ്മാരകം സന്ദർശിച്ച് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. പാർട്ടി ചിഹ്നമായ അമ്പും വില്ലും നൽകി കൊണ്ട് ഷിൻഡെ വിഭാഗത്തെ യഥാർത്ഥ ശിവസേനയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താക്കറെ സ്മാരകം സന്ദർശിച്ച് ഏകനാഥ് ഷിൻഡെ പുഷ്പാർച്ചന നടത്തിയത്. ബാലാസാഹേബ് താക്കറെയുടെ അനുഗ്രഹം തങ്ങൾക്കൊപ്പമുണ്ടെന്നും ഷിൻഡെ കൂട്ടിച്ചേർത്തു.
‘ബാലാസാഹേബ് താക്കറെയുടെ അനുഗ്രഹം ലഭിച്ചതുകൊണ്ടാണ് ഇതെല്ലാം സംഭവിച്ചത്. അദ്ദേഹത്തിന്റെ അനുഗ്രഹത്തോടെയാണ് ഞങ്ങൾ സർക്കാർ സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രം ഉൾക്കൊണ്ടാണ് ഈ സർക്കാർ മുന്നോട്ട് പോകുന്നത്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു’ എന്ന് ഏകനാഥ് ഷിൻഡെ വ്യക്തമാക്കി.
From around the web
Pravasi
Trending Videos