ജമ്മു കശ്മീരിൽ ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ പിടിയിൽ
Mar 24, 2023, 09:12 IST

ജമ്മു കശ്മീരിൽ ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ പിടിയിൽ. സുരക്ഷാ സേനയുമായി ജമ്മു പൊലീസ് നടത്തിയ സംയുക്ത പരിശോധനയിലാണ് ഭീകരനെ പിടികൂടിയത്. ഇയാളുടെ കൈവശം ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.
ഭീകര നീക്കത്തെക്കുറിച്ചുള്ള പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ജമ്മു കശ്മീർ പൊലീസും ഇന്ത്യൻ ആർമിയും (52RR), സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സും (177 Bn) സംയുക്തമായി പെത്ത് സീർ റെയിൽവേ സ്റ്റേഷന് സമീപം തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഭീകരനെ സംയുക്ത സംഘം തന്ത്രപരമായി അറസ്റ്റ് ചെയ്യുകയായിരുന്നു.
From around the web
Pravasi
Trending Videos