കോൺറാഡ് സാങ്മയെ മേഘാലയയിൽ സർക്കാർ രൂപീകരണത്തിന് ക്ഷണിച്ച് ഗവർണർ
Mar 5, 2023, 10:41 IST

മേഘാലയയിൽ സർക്കാർ രൂപീകരണത്തിന് കോൺറാഡ് സാങ്മയെ ക്ഷണിച്ച് ഗവർണർ. മുപ്പത്തി രണ്ട് എംഎൽഎമാരുടെ പിന്തുണ തനിക്ക് ഉണ്ടെന്നാണ് സംഗമ വ്യക്തമാക്കുന്നത്. തുടർന്നാണ് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്യാൻ കോൺറാഡ് സാങ്മയെ ഗവർണർ ക്ഷണിച്ചത്. പ്രധാനമന്ത്രിയെ കൂടാതെ കേന്ദ്ര ആഭ്യന്തരമന്ത്രിയും ചടങ്ങിൽ പങ്ക് എടുക്കും.
ഇന്നലെ കോൺറാഡ് സാങ്മ സർക്കാർ രൂപീകരണത്തിന് അവകാശ വാദം ഉന്നയിച്ച് ഗവർണറെ കണ്ടിരുന്നു. എന്നാൽ, എൻപിപിക്കുള്ള പിന്തുണ പിൻവലിച്ചതായി ഹിൽ സ്റ്റേറ്റ് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി അറിയിച്ചതാണ് സർക്കാർ രൂപീകരണത്തിന് സാങ്മയ്ക്ക് മുന്നിൽ വിലങ്ങുതടിയായത്. എന്നാൽ, ജനങ്ങൾ തെരഞ്ഞെടുത്ത എംഎൽഎമാർ ആരെ പിന്തുണക്കണം എന്ന് അവർ തീരുമാനിക്കും എന്നാണ് സാങ്മയുടെ നിലപാട്.
From around the web
Pravasi
Trending Videos