NewMETV logo

നെയ്‌വേലി താപനിലയത്തിലുണ്ടായ സ്ഫോടനം ; മരണം നാലായി 
 

 

ചെ​ന്നൈ: ത​മി​ഴ്നാട്ടിലെ നെ​യ്‌​വേ​ലി താ​പ​നി​ല​യ​ത്തി​ലുണ്ടായ സ്ഫോ​ട​ന​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു. കൂടാതെ   17 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. നെ​യ്‌​വേ​ലി ലി​ഗ്‌​നൈ​റ്റ് കോ​ർ​പ​റേ​ഷ​ൻ പ്ലാ​ന്‍റി​ലെ ബോ​യ്‌​ല​റി​ലാ​ണ് സ്ഫോടനം നടന്നത്.

ര​ണ്ടാ​മ​ത്തെ ഖ​നി സൈ​റ്റി​ലെ ബോ​യ്‌​ല​റി​ലാ​യി​രു​ന്നു അ​പ​ക​ടമുണ്ടായത്. സ്ഫോടനത്തിൽ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

From around the web

Pravasi
Trending Videos