രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കൂടുന്നു
Updated: Mar 20, 2023, 10:54 IST

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കൂടുന്നു. ഞായറാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിൽ 1071 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഒരു മാസത്തിനടുത്ത സമയംകൊണ്ട് പത്തുമടങ്ങ് വർധന.
ഇതിനുമുമ്പ് നവംബർ പത്തിനാണ് പ്രതിദിന രോഗബാധ ആയിരം കടന്നത്. വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായതാണ് രോഗബാധ കൂടാൻ കാരണം. ചൈനയിലും ജപ്പാനിലും കോവിഡ് കുതിച്ചുയർന്ന സമയത്ത് സർക്കാർ പ്രഖ്യാപിച്ച മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ ദിവസേന വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തിയിരുന്നു. അതിപ്പോൾ ശരാശരി ആറായിരത്തിനടുത്ത് മാത്രമാണ്.
From around the web
Pravasi
Trending Videos