അഴിമതി കേസ്; മനീഷ് സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി
Feb 22, 2023, 12:18 IST

ഡല്‍ഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അനുമതി നൽകിയത്. അഴിമതി നിരോധന നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യാണ് അനുമതി. ഡൽഹി വിജിലൻസ് വകുപ്പിനെ രാഷ്ട്രീയ ചാര പ്രവർത്തനത്തിന് ഉപയോഗിച്ച കേസിലാണ് നടപടി എടുത്തിരിക്കുന്നത്.
ഫീഡ് ബാക്ക് യൂണിറ്റ് എഫ്.ബി.യു വിനെ ചാര പ്രവർത്തനത്തിന് ഉപയോഗിച്ചു എന്നാണ് ആരോപണം. ഡൽഹിയിൽ ആം ആദ്മി പർട്ടി അധികാരത്തിൽ എത്തിയതിന് പിന്നാലെ ഫീഡ്ബാക്ക് യൂണിറ്റ് രൂപീകരിച്ചിരുന്നു. ഈ ഫീഡ്ബാക്ക് യൂണിറ്റ് ചാരപ്രവർത്തനത്തിന് ഉപയോഗിച്ചുവെന്നതാണ് സിസോദിയക്കെതിരായ കേസ്.
From around the web
Pravasi
Trending Videos