മഹാരാഷ്ട്രയിൽ പശു സംരക്ഷണത്തിന് കമ്മിഷൻ നിലവിൽ വരുന്നു
Tue, 21 Mar 2023

മഹാരാഷ്ട്രയിൽ പശു സംരക്ഷണത്തിന് കമ്മിഷൻ നിലവിൽ വരുന്നു. 2015-ൽ സംസ്ഥാനത്ത് നടപ്പാക്കിയ ഗോവധ നിരോധനനിയമം ശക്തമായി നടപ്പാക്കാനാണ് കമ്മിഷന് രൂപംനൽകുന്നതെന്ന് സർക്കാർ വ്യക്തമാക്കി.മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗമാണ് കമ്മിഷൻ രൂപവത്കരിക്കുന്നതു സംബന്ധിച്ച തീരുമാനമെടുത്തത്.
കമ്മിഷനിൽ 24 അംഗങ്ങളുണ്ടായിരിക്കും. ചെയർമാനെ സർക്കാർ നിയോഗിക്കും. വിവിധ വകുപ്പുകളിൽനിന്നുള്ള 14 ഉയർന്ന ഉദ്യോഗസ്ഥർ അംഗങ്ങളാവും. പശുക്കളെ പരിപാലിക്കുന്ന സന്നദ്ധസംഘടനകളിൽനിന്നുള്ള ഒമ്പതുപേരേയും അംഗങ്ങളായി നിയോഗിക്കും. കമ്മിഷന്റെ രൂപവത്കരണത്തിനായി 10 കോടി രൂപ നീക്കിവെച്ചു. നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ കമ്മിഷൻ രൂപവത്കരിക്കുന്നതിനുള്ള ബിൽ അവതരിപ്പിക്കും. ബി.ജെ.പി. ഭരിക്കുന്ന ഹരിയാണയിലും ഉത്തർപ്രദേശിലും സമാനമായ കമ്മിഷനുകൾ രൂപവത്കരിച്ചിട്ടുണ്ട്.
From around the web
Pravasi
Trending Videos