നിയമസഭാ തെരഞ്ഞെടുപ്പ്; മേഘാലയയിൽ ആദ്യ ലീഡ് ബി.ജെ.പിക്ക്
Mar 2, 2023, 09:37 IST

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന മേഘാലയയിൽ ആദ്യ ലീഡ് ബി.ജെ.പിക്ക്. 15 സീറ്റുകളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. എൻ.പി.പി രണ്ട് സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. കോൺഗ്രസും തൃണമൂൽ കോൺഗ്രസും ഇതുവരെ ഒരു സീറ്റിലും ലീഡ് ചെയ്യുന്നില്ല.
നാഗാലാൻഡിലും ത്രിപുരയിലും ബി.ജെ.പിക്ക് തന്നെയാണ് മുൻതൂക്കം. ത്രിപുരയിൽ ബി.ജെ.പി 20 സീറ്റുകളിലും ടി.എം.പി രണ്ട് സീറ്റുകളിലും ലീഡ് ചെയ്യുന്നു. നാഗാലാൻഡിൽ ബി.ജെ.പി മൂന്ന് സീറ്റുകളിൽ മുന്നിട്ടുനിൽക്കുകയാണ്.
From around the web
Pravasi
Trending Videos